06 August Thursday

പേൾ ഹാർബർ സൈനിക താവളത്തിൽ വെടിവെയ്‌പ്‌; 2 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ഹവായി > അമേരിക്കയിലെ ഹവായിയിൽ പേൾ ഹാർബർ സൈനിക താവളത്തിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. വെടിവെയ്‌പിന് ശേഷം അക്രമി ജീവനൊടുക്കി.

സംഭവത്തെ  തുടർന്ന് പേൾ ഹാർബറിലേക്കുള്ള കവാടം രണ്ടുമണിക്കൂറോളം അടച്ചിട്ടതായി അധികൃതർ അറിയിച്ചു.

ആക്രമണം നടത്തിയ വ്യക്തി നാവികസേനയുടെ യൂണിഫോമാണ് ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷി  പറഞ്ഞു. അമേരിക്കയുടെ നാവിക–വ്യോമസേനയുടെ ആസ്ഥാനമാണ് പേൾ ഹാർബർ.

അതിന്റെ തെക്കേ കവാടത്തിനടുത്ത് കപ്പൽ നിർമാണശാലയുടെ സമീപമാണ് വെടിവയ്പ് നടന്നത്. 1941 ൽ പേൾ ഹാർബറിലെ ജാപ്പനീസ് ആക്രമണത്തിന്റെ 78-ാം വാർഷികത്തിന് മൂന്നു ദിവസം മുമ്പാണ് വെടിവയ്പ്പ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top