25 August Sunday

പ്രാദേശിക ഭരണസമിതികൾ മെച്ചപ്പെടണം: ഷി ജിൻപിങ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ബീജിങ‌്> പ്രദേശിക ഭരണകർത്താക്കളും ജനപ്രതിനിധികളും കൂടുതൽ കാര്യക്ഷമമായും പ്രായോഗികമായും പ്രവർത്തിക്കണമെന്ന‌് ചൈനീസ‌് പ്രസിഡന്റ‌് ഷി ജിൻപിങ‌്. തദ്ദേശ ഭരണസമിതികളും സ‌്റ്റാൻഡിങ‌് കമ്മിറ്റികളും സാമ്പത്തിക–-സാമൂഹ്യ വികസനത്തിൽ കൂടുതൽ സംഭാവന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. തദ്ദേശസമിതികളിലെ സ‌്റ്റാൻഡിങ‌് കമ്മിറ്റി രൂപീകരണത്തിന്റെ നാൽപ്പതാം വാർഷികത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ‌് ഷി ജിൻപിങ്ങിന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത‌്.

അതത‌് പ്രദേശങ്ങളുടെ സ്ഥിരതയ‌്ക്കും നവീകരണത്തിനും വികസനത്തിനും കഴിഞ്ഞ ദശകങ്ങളിൽ പ്രദേശിക ഭരണസമിതികൾ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ഇത‌് ഇനിയും മെച്ചപ്പെടുത്തണം. അതത‌് തലത്തിലുള്ള പാർടി കമ്മിറ്റികളുടെ നിർദേശങ്ങൾക്കനുസരിച്ച‌് മുന്നേറാനും ജനങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top