ലണ്ടൻ
കോവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് കരുതുന്ന വലിക്കുന്ന മരുന്ന് ബ്രിട്ടനിലെ ആശുപത്രികളിൽ പരീക്ഷണം തുടങ്ങി. സിനേർജിൻ കമ്പനി നിർമിച്ച എസ്ജി018 മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ആരംഭിച്ചത്.
ശരീരത്തിൽ സ്വാഭാവികമായി ഉള്ളതും പുറത്തുനിന്ന് പ്രവേശിക്കുന്ന രോഗാണുക്കളെ ചെറുക്കുന്നതുമായ പ്രത്യേക പ്രോട്ടീൻ (മാംസ്യം) ആയ ഇന്റർഫെറോൺ ബീറ്റ 1എ ഇൻഹേലർ ഉപയോഗിച്ച് വലിക്കുന്നതാണ് ചികിത്സ. ഇത് വൈറസിനെ ചെറുക്കാനുള്ള രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
20 രാജ്യങ്ങളിൽനിന്നായി തെരഞ്ഞെടുത്ത 610 കോവിഡ് ബാധിതരിലാണ് മരുന്ന് പരീക്ഷിക്കുന്നത് . ഓക്സിജൻ അഭാവം നേരിടുന്ന രോഗികളാണിത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലാത്ത അപകടസാധ്യതയുള്ളവരിലാണ് രണ്ടാം ഘട്ട പരീക്ഷണം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..