20 March Wednesday

സെർബിയൻ പ്രധാനമന്ത്രിക്ക‌് സ്വവർഗ ബന്ധത്തിൽ കുഞ്ഞ‌് പിറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

പ്രധാനമന്ത്രി അന ബർണാബികും (വലത്) പങ്കാളി മെലിക ജുർജിക‌ും

ബെൽഗ്രേഡ‌് > സെർബിയയിൽ പ്രധാനമന്ത്രി അന ബർണാബിക്കിന്റെ ലെസ‌്ബിയൻ പങ്കാളി മെലിക ജുർജിക‌് ആൺകുഞ്ഞിന‌് ജന്മം നൽകി. ആദ്യമായാണ‌് ഒരു ലോകനേതാവിന‌് സ്വവർഗബന്ധത്തിൽ കുഞ്ഞ‌് പിറക്കുന്നതെന്ന‌് പ്രധാനമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കൃത്രിമബീജസങ്കലനത്തിലൂടെയാണ്‌ മെലിക ഗർഭം ധരിച്ചത്‌. കുഞ്ഞിന‌് ഇഗോർ എന്ന‌് പേരിട്ടെന്ന്‌ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

സെർബിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയുമായ അന ബർണാബിക‌് ജൂണിലാണ‌് ചുമതലയേറ്റത‌്. സ്വവർഗവിവാഹം നിയമവിധേയമാക്കാത്ത രാജ്യം അനയുടെ ഭരണത്തിൽ മാറ്റം പ്രതീക്ഷിച്ചെങ്കിലും അവർ ഇതുവരെയും ഈ വിഷയത്തിൽ രാഷ‌്ട്ര‌ീയ നിലപാടെടുത്തിട്ടില്ല. ഇത‌് എൽജിബിടി വിഭാഗത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയിരുന്നു. വിവാഹം സ‌്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്ന‌് സെർബിയൻ ഭരണഘടന നിരീക്ഷിക്കുന്നുണ്ട‌്. സ്വവർഗാനുരാഗികൾ കുട്ടികളെ ദത്തെടുക്കുന്നതിനും സെർബിയയിൽ നിയമമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top