Deshabhimani

സെർബിയയിൽ റെയിൽവേ സ്റ്റേഷൻ മേൽക്കൂര തകർന്ന സംഭവം; 11 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 05:51 PM | 0 min read

ബെൽഗ്രേഡ്>  റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ 11  പേരെ അറസ്റ്റ്‌ ചെയ്‌തായി റിപ്പോർട്ട്‌. സെർബിയൻ  നഗരമായ നോവി സാദിൽ ഈ മാസം 15 പേരുടെ മരണത്തിനിടയാക്കിയ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന സംഭവത്തിലാണ്‌ 11  പേരെ അറസ്റ്റ്‌ ചെയ്‌തത്‌.

അടുത്തിടെ നവീകരിച്ച മേൽക്കൂര നവംബർ ഒന്നിനാണ്‌ തകർന്നത്‌. സംഭവത്തിൽ 14 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഒരാൾ ഞായറാഴ്ച മരിച്ചു.

സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ ഗതാഗതം, നിർമാണം, ഇൻഫ്രാസ്ട്രക്ചർ മന്ത്രി, വാണിജ്യ മന്ത്രി, സെർബിയൻ റെയിൽവേ മേധാവി എന്നിവർ രാജിവച്ചു.

പൊതു സുരക്ഷയ്‌ക്കെതിരായ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തിലാണ് 11 പേരെ അറസ്റ്റ് ചെയ്തതെന്ന്  ഹൈ പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.  മുൻ ഗതാഗത, നിർമാണ-അടിസ്ഥാന സൗകര്യ മന്ത്രി ഗോരാൻ വെസിയെയും അറസ്റ്റ്‌ ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



 



deshabhimani section

Related News

0 comments
Sort by

Home