28 November Saturday

കൂറ്റന്‍ കോഫി പെയിന്റിംഗ്‌: സൗദി വിദ്യാര്‍ഥിനിക്ക് ഗിന്നസ് റെക്കോര്‍ഡ്

അനസ് യാസിന്‍Updated: Tuesday Oct 20, 2020


മനാമ>  ഉപയോഗശൂന്യമായ കോഫി പൗഡര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ കോഫി പെയിന്റിംഗ്‌ ഒരുക്കിയ സൗദി യുവ ചിത്രകാരിക്ക് ഗിന്നസ് റെക്കോര്‍ഡ്. ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാ ഒഹുദ് അബ്ദുല്ല അല്‍മാല്‍ക്കിയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആദ്യത്തെ സൗദി വനിതയായി.

സൗദിയിലെയും യുഎഇയിലെയും ഏഴ് പ്രമുഖരെയാണ് ഇവര്‍ കോഫി പെയ്ന്റിംഗ് ചിത്രീകരത്.  നസീജ് 1 എന്ന് വിളിക്കുന്ന ഈ പെയിന്റിംഗ് 220.968 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന് 15.84 മീറ്റര്‍ നീളവും 13.95 മീറ്റര്‍ വീതിയുമുണ്ട്. ബന്ധിപ്പിച്ച ഏഴ് കോട്ടണ്‍ തുണികളിലാണ് ഇത് നിര്‍മ്മിച്ചത്. ഏതാണ്ട് 4.5 കിലോ കാലഹരണപ്പെട്ട കോഫി പൊടി ഉപയോഗിച്ചു. പെയിന്റിംഗ് അരികുകള്‍ പരമ്പരാഗത ബദൂ അലങ്കാര ശൈലിയായിലാണ് ചെയ്തത്.

അന്തരിച്ച രാജാവ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്‍ റഹ്മാന്‍, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, സല്‍മാന്‍ രാജാവ്, യൃുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം, അബുദബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് എന്നിവരെയാണ് കോഫി പെയ്ന്റിംഗില്‍ ചിത്രീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top