24 November Tuesday

കഫാല സമ്പ്രദായം അവസാനിപ്പിക്കാന്‍ സൗദി നീക്കം

അനസ് യാസിന്‍Updated: Friday Oct 30, 2020

റിയാദ്‌> നിലവിലെ സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിനുപകരം സൗദി വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നു. കുടിയേറ്റ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംവിധാനം അടുത്ത ആഴ്ച്ച തന്നെ പുറത്തിറക്കാനാണ് പദ്ധതി.

2021 ന്റെ ആദ്യ പകുതി മുതല്‍ പുതിയ സംവിധാനം നടപ്പാക്കും. രാജ്യത്തെ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഇത് ആവിഷ്‌കരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പുതിയ സംവിധാനം ഈ വര്‍ഷം ആദ്യം പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാല്‍, കോവിഡ് കാരണം കാലതാമസം മൂലം കാലതാമസം നേരിട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മന്ത്രാലയം നിരവധി സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് നാസര്‍ അല്‍ ഹസാനി പറഞ്ഞു.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൗദി തൊഴില്‍ വിപണിയിലെ മത്സരശേഷി, ആകര്‍ഷണം, വഴക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ മന്ത്രാലയം അടുത്തയാഴ്ച പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
സൗദിയിലെ മൊത്തം ജനസംഖ്യയുടെ 3.48 കോടിയുടെ 1.05 കോടി വിദേശികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top