19 October Saturday

സൗദിയില്‍ കുടുംബവിസയ്‌ക്ക് നിയന്ത്രണം

അനസ് യാസിന്‍Updated: Wednesday Sep 18, 2019

മനാമ>കുടുംബ, ബിസിനസ് വിസ കാലപരിധിയിൽ സൗദി നിയന്ത്രണം ഏർപ്പെടുത്തി. മൂന്നു മാസം, ആറു മാസം, രണ്ടു വർഷം എന്നീ കാലയളവിലേക്ക് കുടുംബ, ബിസിനസ് വിസകൾ നൽകുന്നത് നിർത്തി. ഇതിനു പകരം ഒരു മാസ വിസയും ഒരു വർഷ കാലപരിധിയിൽ മൾട്ടിപ്പിൾ എൻട്രി വിസയുമാണ് നൽകുന്നത്.

മുന്നൂറ്‌ റിയാൽ ഫീസോടെ ഫാമിലി, ബിസിനസ് സന്ദർശക വിസകൾ സിംഗിള്‍ എൻട്രിയിൽ ഒരു മാസവും ഒരു വർഷത്തെ മൾട്ടിപ്പിള്‍ എൻട്രിയിൽ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് നൽകുന്നത്.

മൂന്നു മാസത്തിനുശേഷം രാജ്യത്തിനു പുറത്തുപോയി വരണം. സൗദിയിലെത്തിയശേഷം വിസ കാലാവധി നീട്ടാം. 30 ദിവസത്തേക്ക് സന്ദർശകവിസയിൽ സൗദിയിലെത്തുന്നവർക്ക് 180 ദിവസംവരെ വിസ കാലാവധി നീട്ടാനാകും.
 


പ്രധാന വാർത്തകൾ
 Top