17 June Monday

പാകിസ്ഥാന‌് 2000 കോടി ഡോളർ ധനസഹായം: സൗദി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ഇസ‌്ലാമാബാദ‌് > തകര്‍ന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെ കരകയറ്റാൻ 2000 കോടി ഡോളർ ധനസഹായവുമായി സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിലാണ് തീരുമാനം. ഭാവിയിൽ പാകിസ്ഥാൻ സുപ്രധാന രാജ്യമാകുമെന്ന‌് പറഞ്ഞാണ‌് സഹായം സൽമാൻ രാജാവ‌് പ്രഖ്യാപിച്ചത‌്. സൗദിയിലെ കമ്പനികള്‍ പാകിസ്ഥാനിലെ ഖനനത്തിനും ഊര്‍ജസംരക്ഷണത്തിനുമായി നാലു ബില്യണിന്റെ നിക്ഷേപം നടത്താനും  തീരുമാനമായി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സൗദി കിരീടാവകാശിയെ സ്വീകരിച്ചത്. ഇരു രാജ്യവും തമ്മിലുള്ള നയതന്ത്രബന്ധം വളരുമെന്ന‌ും  ഇംറാന്‍ ഖാന്‍ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏ‌ഴ‌ു ദിവസം നിശ്ചയിച്ചിരുന്ന സന്ദർശനം രണ്ട‌ു ദിവസമായി കുറച്ചിരുന്നു. ഇനി ഇന്ത്യയും ചൈനയും  സൽമാൻ രാജകുമാരൻ സന്ദർശിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top