13 July Monday

സൗദിയില്‍ 18 വയസിനു താഴെയുള്ളവരുടെ വധശിക്ഷ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020

മനാമ> ചാട്ടയടി ശിക്ഷ നിരോധിച്ചതിനു പിന്നാലെ സൗദിയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയും വിലക്കി. ഇതിനുപകരം 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും ഇവര്‍ക്ക് ശിക്ഷ.

കഴിഞ്ഞ ദിവസം ചാട്ടവാറി അടി ശിക്ഷ നിരോധിച്ച് സൗദി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പകരം വിവിധ കേസുകളില്‍ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പിഴയോ തടവോ  രണ്ടും ഒന്നിച്ചോ ആയിരിക്കും ലഭിക്കുക. വിവിധ മനുഷ്യാവകാശ സംഘടനകള്‍ തീരുമാനം സ്വാഗതം ചെയ്തു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top