25 May Monday

സൗദിയില്‍ നാലുമരണം കൂടി; ബഹ്റൈനില്‍ 97ഉം കുവൈത്തില്‍115 ഉം ഇന്ത്യക്കാര്‍ ചികിത്സയില്‍

അനസ് യാസിന്‍Updated: Friday Apr 3, 2020

മനാമ > കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 25 ആയി. പുതുതായി 154 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 2,039 ആയി ഉയര്‍ന്നു. 351 പേര്‍ക്ക് രോഗമുക്തിയുണ്ട്. വെള്ളിയാഴ്ച 23 പേര്‍ക്കാണ് രോഗം ഭേദമായാത്.മദീനയിലും ജിദ്ദയിലും മക്കയിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മദീന-34, ജിദ്ദ-30, മക്ക-21, തബൂക്ക് -17, റിയാദ്-13 എന്നിങ്ങനെയാണ് രോഗ ബാധ.

ബഹ്റൈനില്‍ രോഗം കണ്ടെത്തിയവരില്‍ 97 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം സല്‍മാബാദിലെ താമസ സ്ഥലത്ത് ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 113 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗബാധിതരില്‍ 382 പേര്‍ സുഖം പ്രാപിച്ചു. 286 പേര്‍ ചികിത്സയിലുണ്ട്.
കുവൈത്തില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതര്‍ 417 ആയി. 352 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 16 പേര്‍ അത്യസന്ന നിലയിലാണ്. 115 ഇന്ത്യക്കാരാണ് കുവൈത്തില്‍ ചികിത്സയിലുള്ളത്.

കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത് ഇന്ത്യക്കാര്‍ക്കാണ്. 82 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്.
ഖത്തറില്‍ കൊറോണവൈറസ് ബാധിച്ച് വ്യാഴ്ാഴ്ച രാത്രി ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണം മൂന്നായി. 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗബാധിതര്‍ 949 ആയി. 72 പേര്‍ക്ക് രോഗം ഭേദമായി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top