15 October Tuesday

ബ്രസീൽ വിമാനദുരന്തം: കൊല്ലപ്പെട്ട 62 പേരുടെയും മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ബ്രസീലിയ> ബ്രസീലിൽ സാവോ പോളോയ്ക്കു സമീപം വിമാനം തകർന്നു വീണ്‌ കൊല്ലപ്പെട്ട 62 പേരുടെയും മൃതദേഹം കണ്ടെടുത്തു. കൊല്ലപ്പെട്ട 34 പുരുഷൻമാരുടെയും 28 സ്ത്രീകളുടെയും മൃതദേഹം തിരിച്ചറിയൽ നടപടികൾക്കായി പൊലീസ്‌ മേർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്‌. മൃതദേഹങ്ങളുടെ ശരീരപ്രകൃതിയും കണ്ടെത്തിയ സീറ്റുകളും പക്കലുണ്ടായിരുന്ന രേഖകളും പരിശോധിച്ചു വരികയാണ്‌.

വിമാനത്തിന്റെ രണ്ടു പൈലറ്റുമാരുടെയും മൃതദേഹം തിരിച്ചറിഞ്ഞതായി  അധികൃതർ അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തുവാനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സാവോ പോളോയിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top