25 May Monday

ബം​ഗാളില്‍ വിലക്ക്‌ ലംഘിച്ച്‌ ഘോഷയാത്ര; പരിപാടി സംഘപരിവാർ നേതൃത്വത്തിൽ

ഗോപിUpdated: Saturday Apr 4, 2020

കൊൽക്കത്ത
അടച്ചിടൽ വ്യസ്ഥകൾ ലംഘിച്ച് പശ്ചിമബംഗാളിൽ വിശ്വഹിന്ദു പരിഷത്, ആർഎസ്എസ് നേതൃത്വത്തിൽ രാമനവമി ഘോഷയാത്ര. പലയിടങ്ങളിലും ബിജെപി, തൃണമൂൽ നേതാക്കളും പങ്കാളികളായി. നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ പൊലീസ് കാഴ്‌ചക്കാരായി.

കൊൽക്കത്ത, ദുർഗാപുർ, അസൺസോൾ, ബോൾപ്പുർ, ഖരക്പൂർ, പുരുളിയ, ബേലൂർഹട്ട്, രാംമ്പുർഹട്ട്, റായ്ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ പരിപാടി അരങ്ങേറി.
കൊൽക്കത്ത ജോറാസംഗൊ രാമക്ഷേത്രത്തിൽനിന്ന്‌ നൂറുകണക്കിനളുകൾ അണിനിരന്ന ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി. പൊലീസ്  അകമ്പടി സേവിച്ചു.
ബാലൂർഘട്ട് മുനിസിപ്പാലിറ്റിയിലെ ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. രഘുനാഥപുരിൽ  അഞ്ഞൂറിലധികം പേർ അദ്രയ നദിയിൽ മുങ്ങിക്കുളിച്ചശേഷം  രാംമന്ദിരിൽ പൂജ നടത്തി. അടച്ചുപൂട്ടൽ മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടിട്ടും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top