22 September Sunday

സാൻവിച്ച്‌ കിട്ടാൻ വൈകി; ഹോട്ടൽ ജീവനക്കാരനെ വെടിവച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

പാരീസ്‌ > സാൻവിച്ച്‌ കൊണ്ടുവരാൻ വൈകിയ ഹോട്ടൽ ജീവനക്കാരനെ കഴിക്കാനെത്തിയയാൾ വെടിവച്ചു കൊന്നു. ഫ്രാൻസിലെ നൊയിസിലെ ഗ്രാൻഡിലെ ഹോട്ടലിൽ പ്രതി ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ടു. വെടിയേറ്റ യുവാവ്‌ ഉടൻ മരിച്ചു. പീസ ആൻഡ്‌ സാൻവിച്ച്‌ ഷോപ് എന്ന കടയിലെത്തിയ അക്രമി ഭക്ഷണം കിട്ടാൻ വൈകിയതോടെ ക്ഷുഭിതനാകുകയായിരുന്നുവെന്ന്‌ മറ്റ്‌ ജീവനക്കാർ പറഞ്ഞു. സാൻവിച്ച്‌ കൊണ്ടു വന്ന യുവാവിനോട്‌ തട്ടിക്കേറിയശേഷം വെടിവയ്‌ക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top