06 December Friday
മോസ്കോ മേഖലയിലെ
 വിമാനത്താവളങ്ങള്‍ 
അടച്ചിട്ടു , 36 വിമാനം 
വഴിതിരിച്ചുവിട്ടു

മോസ്‌കോയിൽ ഉക്രയ്‌ന്റെ ഡ്രോണ്‍വര്‍ഷം ; 34 ഡ്രോണ്‍ 
വെടിവച്ചിട്ടെന്ന് റഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


മോസ്‌കോ
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ട്  ഉക്രയ്‌ൻ. 34 ഡ്രോണുകള്‍ ഉപയോഗിച്ചാണ്‌ ആക്രമണം നടത്തിയത്‌. ഒരാൾക്ക്‌ പരിക്കേറ്റതായി റഷ്യ സ്ഥിരീകരിച്ചു. ഞായറാഴ്‌ച രാവിലെ മൂന്നുമണിക്കൂറോളം നടന്ന ഡ്രോൺ ആക്രമണങ്ങളെ പൂർണമായും പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെട്ടു.

ഭീകരാക്രമണം നടത്താനുള്ള ഉക്രയ്‌ന്റെ നീക്കം പരാജയപ്പെടുത്തിയെന്നും 34 ഡ്രോണും വെടിവച്ചിട്ടെന്നും റഷ്യന്‍ ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു. മോസ്കോ മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. 36 വിമാനം വഴിതിരിച്ചുവിട്ടു. ഉക്രയ്‌ൻ–- റഷ്യ യുദ്ധം ആരംഭിച്ചശേഷം മോസ്കോ ലക്ഷ്യമാക്കി ഉക്രയ്ന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്.

അതേസമയം ശനിയാഴ്‌ച രാത്രി റഷ്യ ഉക്രയ്നിലേക്ക് 145 ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‍ലോദിമർ സെലൻസ്‌കി അറിയിച്ചു. ഉക്രയ്‌ന്‌ നേരെ നടക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ ആക്രമണമാണിത്‌. 62 റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി ഉക്രയ്‌ൻ അവകാശപ്പെട്ടു.വീണ്ടും അധികാരമേറ്റാല്‍ 24 മണിക്കൂറിനകം ഉക്രയ്ന്‍-, റഷ്യ പ്രശ്നം പരിഹരിക്കുമെന്ന് അവകാശപ്പെട്ട ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top