21 November Thursday

റഷ്യൻ സ്വർണഖനിയിൽ അണക്കെട്ട്‌ തകർന്ന്‌ 15 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

മോസ്‌കോ >  സൈബീരിയയിൽ സ്വർണഖനിയിലെ അനധികൃത അണക്കെട്ട്‌ തകർന്ന്‌ തൊഴിലാളികൾ താമസിക്കുന്ന ഡോർമിറ്ററികൾ വെള്ളത്തിൽ മുങ്ങി 15 പേർ മരിച്ചു. ആറുപേരെ കാണാതായി. ശനിയാഴ്‌ച പുലർച്ചെ തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ്‌ സെയ്‌ബാ നദിയിലെ അണക്കെട്ട്‌ തകർന്നത്‌.

ക്രാനോയാർസ്‌ക്‌ മേഖലയിലെ ഷെത്തിൻകിനോ ഗ്രാമത്തിനു സമീപം കനത്തമഴയെ തുടർന്നാണ്‌ സംഭവം. 16 പേരെ രക്ഷിച്ചതിൽ നാലുപേരെ കൂടുതൽ ചികിത്സയ്‌ക്കായി ഹെലികോപ്‌റ്ററിൽ മേഖലയിലെ ആധുനിക ആശുപത്രിയിലേക്ക്‌ മാറ്റി.

 മറ്റുള്ളവർക്ക്‌ പ്രഥമശുശ്രൂഷ നൽകി വിട്ടു. മുന്നൂറോളം ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌. ആറ്‌ ഹെലികോപ്‌റ്ററും അത്രതന്നെ ബോട്ടും ഉപയോഗിക്കുന്നു. തൊഴിലിടത്തെ സുരക്ഷാചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top