റൂബി സ്ലിപ്പറുകൾ ലേലത്തിൽ; ലഭിച്ചത് 28 മില്യൺ
വാഷിങ്ടൺ > ദി വിസാർഡ് ഓഫ് ഓസ് എന്ന ക്ലാസിക് സിനിമയിൽ നടി ജൂഡി ഗാർലൻഡ് ധരിച്ചിരുന്ന ഒരു ജോഡി റൂബി റെഡ് സ്ലിപ്പറുകൾ ലേലത്തിൽ വിറ്റത് 28 മില്യൺ ഡോളറിന്. ശനിയാഴ്ച യുഎസ് ആസ്ഥാനമായി നടന്ന ലേലത്തിലാണ് സ്ലിപ്പറുകൾ വിറ്റത്. 1939 -ലാണ് 'വിസെഡ് ഒവ് ഒസ്' (The Wizard of Oz) എന്ന ചിത്രം പുറത്തിറങ്ങുന്നത്.
ഒരു മാസം മുമ്പ് ഓൺലൈൻ ലേലം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഓൺലൈൻ ലേലം ശനിയാഴ്ച അവസാനിപ്പിച്ചത് 1.55 മില്യൺ ഡോളറിനായിരുന്നു. തുറന്ന ലേലത്തിൽ സ്ലിപ്പറിന് 3 മില്യൺ ഡോളർ ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലേലം തുടങ്ങി നിമിഷങ്ങൾക്കകം ആ തുകയെ മറികടന്നു. പിന്നീട് 28 മില്യണിൽ ലേലം ഉറപ്പിക്കുകയായിരുന്നു. ദല്ലാസ് ആസ്ഥാനമായുള്ള ലേല സ്ഥാപനത്തിന്റെ ഫീസ് ഉൾപ്പെടെ വാങ്ങുന്നയാൾ 32.5 മില്യൺ ഡോളർ നൽകണം.
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന നാല് ജോഡികളിൽ ഒന്നായ സ്ലിപ്പർ മിനസോട്ട മ്യൂസിയത്തിൽ നിന്ന് 2005ൽ മോഷണം പോയിരുന്നു. ജോൺ മാർട്ടിൻ എന്നയാൾ മ്യൂസിയത്തിന്റെ വാതിലിന്റെയും ഡിസ്പ്ലേ കേസിന്റെയും ഗ്ലാസ് അടിച്ചു തകർത്താണ് തിളങ്ങുന്ന ചുവന്ന ചെരിപ്പുകൾ മോഷ്ടിച്ചത്. 2018-ൽ എഫ്‌ബിഐ ചെരിപ്പുകൾ വീണ്ടെടുക്കുകയായിരുന്നു.
0 comments