01 April Wednesday

റൊണാള്‍ഡോക്ക് യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ദുബായ്> ലോക പ്രശസ്ത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുഎഇയുടെ പത്തുവര്‍ഷ ഗോള്‍ഡ് കാര്‍ഡ് വിസ.
ഓരോ പത്തു വര്‍ഷം കൂടുമ്പോഴും താമസരേഖ പുതുക്കി നല്‍കുന്നതാണ് ഗോള്‍ഡ് കാര്‍ഡ് ദീര്‍ഘകാല താമസാനുമതി രേഖയാണ്. ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് പ്രസിഡന്റ് ഷെയഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റൊണാള്‍ഡോക്ക് വിസ കൈമാറി.
 

പോര്‍ച്ചുഗല്‍ കളിക്കാരനായ ഈ യുവന്റസ് താരം ഷെയ്ഖ് ഹംദാന്‍ അടക്കുള്ള ഭരണാധികാരികളുടെ അടുത്ത സുഹൃത്താണ്. ഡിസംബര്‍ അവസാനം നടന്ന വാര്‍ഷിക ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ ആറാം തവണയും 'ബെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് നേടിയ ക്രിസ്റ്റിയാനോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയില്‍ സ്ഥിര സന്ദര്‍ശകനാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top