22 October Tuesday

പുലിറ്റ്‌സർ സമ്മാന ജേതാവ്‌ റോബർട്ട്‌ എസ്‌ ബോയ്‌ഡ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ക്ലാർക്‌ ഹോയ്‌ട്ടിനൊപ്പം(ഇടത്‌), റോബർട്ട്‌ എസ്‌ ബോയ്‌ഡ്‌ 2017ലെ ചിത്രം

ന്യൂയോർക്ക്‌ >  പുലിറ്റ്‌സർ സമ്മാന ജേതാവും  ശാസ്ത്രഗവേഷകനുമായ അമേരിക്കൻ പത്രപ്രവർത്തകൻ റോബർട്ട്‌ എസ്‌ ബോയ്‌ഡ്‌ അന്തരിച്ചു. 91 വയസ്സായിരുന്നു. 20 വർഷം നൈറ്റ്‌ റൈഡർ പത്രത്തിന്റെ വാഷിങ്‌ടൺ ബ്യൂറോ ചീഫായിരുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽനിന്ന്‌ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി തോമസ്‌ ഈഗിൾട്ടണിന്റെ  പിൻമാറ്റം മാനസികപ്രശ്‌നങ്ങളെ തുടർന്നാണെന്ന റിപ്പോർട്ടിനാണ്‌ 1973ൽ ക്ലാർക്‌ ഹോയ്‌ട്ടിനൊപ്പം റോബർട്ട്‌ പുലിറ്റ്‌സർ സമ്മാനത്തിനർഹനായത്‌.

 വിയറ്റ്നാം യുദ്ധത്തിനിടെ കംബോഡിയയിൽ അമേരിക്കയുടെ രഹസ്യബോംബാക്രമണത്തിന് സാക്ഷിയായി. ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ ക്ഷണമനുസരിച്ച്‌ 61ൽ അദ്ദേഹത്തിനൊപ്പം ബേ ഓഫ് പിഗ്സ് സന്ദർശിച്ചു. വിപ്ലവത്തെത്തുടർന്ന്‌ ക്യൂബ വിട്ടവർ ബേ ഓഫ്‌ പിഗ്‌സിൽ സിഐഎ പിന്തുണയോടെ നടത്തിയ ആക്രമണം കാസ്‌ട്രോ ക്യൂബൻ ജനതയെ അണിനിരത്തി പരാജയപ്പെടുത്തിയശേഷമായിരുന്നു ഇത്‌.
 


പ്രധാന വാർത്തകൾ
 Top