18 August Sunday

മലയാളി വൈദികൻ ന്യൂയോർക്കിൽ വാഹന അപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

തിരുവല്ല > മാർത്തോമ്മാ സഭ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയുമായിരുന്ന റവ. ടി സി മാമ്മൻ (70) ന്യൂയോർക്കിൽ വാഹന അപകടത്തിൽ മരിച്ചു. പത്തനാപുരം തിരുവാതിലിൽ ചൂരത്തലയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. ന്യൂയോർക്ക് 708 നോർത്ത് ബെൽമോർ റോഡ് സതേൺ പാർക്ക് വേയ്ക്ക് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ വഴിയരികിലുള്ള മരത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതം മൂലം പുറത്തേക്കു വീണ റവ. മാമ്മനെ ഉടൻ ബെത്പേജിലെ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ വിൽസിക്കുട്ടിക്ക് (റിട്ട. അധ്യാപിക, എസ്സിഎസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ല) നിസാര പരുക്കുണ്ട് .

2004 മുതൽ ലോങ് ഐലൻഡ് മാർത്തോമ്മാ ഇടവകയിൽ അംഗമായ റവ. മാമ്മൻ പെസഹാ രാത്രി കുർബാനയും പ്രസംഗവും നടത്തിയ ശേഷം ഭാര്യയെ ജോലി സ്ഥലത്തു നിന്നു തിരികെ കൊണ്ടുവരുന്ന വഴിയാണ‌് അപകടം പറ്റിയത‌്. സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം മേധാവി, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഏറെ നാളായി ന്യൂയോർക്കിലായിരുന്നു.

മക്കൾ: സ്മിത (പുണെ), സാനി (നഴ്സ് കൊഹൻ ചിൽഡ്രൻസ് ആശുപത്രി, ന്യൂയോർക്ക്) , മെൽവിൻ (ന്യൂയോർക്ക് പൊലീസ്). മരുമക്കൾ: തൃശൂർ ചാലാമ്പാറ മന്നേക്കാട്ട് കുടിയിൽ റവ. ജോമി മാത്യൂസ് (യൂണിയൻ ബിബ്ലിക്കൽ സെമിനാരി, പുണെ), കോട്ടയം അമ്മഞ്ചേരി മുണ്ടന്തടത്തിൽ ജോയൽ, കരുണ (പീടികയിൽ, നാരകത്താനി)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top