02 July Thursday

കോവിഡ്‌ പകരുന്നതിന്‌ കാരണമായ ഘടകം കണ്ടെത്തിയെന്ന്‌ ശാസ്‌ത്രജ്ഞർ; വാക്‌സിൻ വികസിപ്പിക്കാൻ സഹായമാകും

വെബ് ഡെസ്‌ക്‌Updated: Wednesday May 6, 2020

ന്യൂയോർക്ക്‌ > കൊറോണ വൈറസ്‌ കൂടുതൽ പേരിലേക്ക്‌ പകരുന്നതിനു കാരണമായ സവിശേഷ ഘടകം കണ്ടെത്തിയതായി ശാസ്‌ത്രജ്ഞർ. ഈ കണ്ടുപിടിത്തം കോവിഡിന്‌ വാക്‌സിൻ കണ്ടെത്താൻ സഹായകരമാകുമെന്നാണ്‌ കരുതുന്നത്‌. കോവിഡിന്റെ ഘടന പഠിക്കുന്ന ശാസ്‌ത്രജ്ഞരാണ്‌ ഇതു സംബന്ധിച്ച വിവരം ‘ജേർണൽ ഓഫ് മോളിക്കുലർ ബയോളജിയിൽ’ പ്രസിദ്ധീകരിച്ചത്‌. ‘സാർസ്‌ കോവ്‌2’ വൈറസിലെ സ്‌പൈക്‌ പ്രോട്ടീനിന്റെ ഘടനാപരമായ കണ്ണിയാണ്‌ കണ്ടെത്താനായത്‌.

ഇത്‌ മനുഷ്യശരീരത്തിലേക്ക്‌ വൈറസിനെ കടക്കാൻ സഹായിക്കുന്നതാണ്‌. ഈ കണ്ണിയിൽ പ്രോട്ടീൻ നിർമിക്കാനാവശ്യമായ നാല്‌ അമിനോ ആസിഡുകളാണ്‌ കണ്ടെത്തിയത്‌. കൊറോണ വൈറസ്‌ ഗണത്തിലെ മറ്റ്‌ വൈറസുകളിൽ കണ്ടെത്തിയതിൽനിന്ന്‌ വ്യത്യസ്തമാണിത്‌. സാർസ്‌ കോവ്‌1 ആയും എച്ച്‌കോവ്‌എച്ച്‌കെയു1 ആയും ഈ വൈറസിന്‌ സാദൃശ്യമുണ്ട്‌. മനുഷ്യരെക്കൂടാതെ പൂച്ച, നീർനായ, വെള്ളക്കീരി എന്നിവയ്ക്കും കോവിഡ്‌ ബാധിക്കാം. എന്നാൽ, ഇവയിൽനിന്ന്‌ മനുഷ്യന്‌ പകരുന്നതായി കണ്ടെത്തിയിട്ടില്ല.


പ്രധാന വാർത്തകൾ
 Top