18 February Monday

സഭയിലെ ലൈംഗിക അതിക്രമങ്ങൾ തടയും : മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

അബുദാബി > കത്തോലിക്ക സഭയിൽ തുടർന്ന‌് വരുന്ന ലൈംഗിക അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ‌് ഫ്രാൻസിസ‌് മാർപാപ്പ. സഭയിൽ വൈദികർ കന്യാസ്ത്രീകളെ ലൈംഗിക അടിമകളായി കാണുന്ന പ്രവണതയുണ്ടെന്നും ഇതിപ്പോഴും തുടരുന്നുണ്ടാകുമെന്നും മാർപാപ്പ പറഞ്ഞു. യുഎഇയിൽനിന്ന‌് റോമിലേക്ക‌് തിരിച്ചു പോകുമ്പോഴായിരുന്നു മാർപാപ്പ സഭയിൽ ഉയർന്ന‌് വരുന്ന ലൈംഗിക അതിക്രമങ്ങളെപ്പറ്റി  പ്രതികരിച്ചത‌്. ഇതാദ്യമായാണ‌് സഭയോ മാർപാപ്പയോ ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നത‌്.

വത്തിക്കാനിലെ വനിതാ പ്രസിദ്ധീകരണമായ ‘വുമൺ ചർച്ച‌് വേൾഡ‌്’ വിദേശങ്ങളിൽ കന്യാസ്ത്രീകൾക്ക‌് ഗർഭം അലസിപ്പിക്കേണ്ടി വന്നതായും പീഡനത്തിലുടെ ഗർഭം ധരിച്ച സാഹചര്യമുണ്ടായതായും റിപ്പോർട്ട‌് ചെയ്തിരുന്നു. ഇത‌് വലിയ വിവാദങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ‌് പ്രതികരണം.
 


പ്രധാന വാർത്തകൾ
 Top