06 December Friday

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കൊളംബോ >   ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. 52.25 ശതമാനം വോട്ടുകള്‍ നേടിയാണ് സജിത് പ്രേമദാസയെ പരാജയപ്പെടുത്തി ഗോതാബായ രാജപക്‌സെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

2020 ഏപ്രിലിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പു വരെ ഇടക്കാല സർക്കാരിനെ പുതിയ രാഷ്ട്രപതി ഗോതാബായ രജപക്‌സെ നിയോഗിക്കും. ശ്രീലങ്ക പൊതുജന പെരുമന പാർട്ടി (എസ്എൽപിപി) സ്ഥാനാർഥിയും മുൻ പ്രതിരോധ സെക്രട്ടറിയുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതാബായ രജപക്‌സെ. ജ്യേഷ്ഠസഹോദരനും മുൻ പ്രസിഡന്റുമായ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയായി ഗോതാബായ രാജപക്സെ നിയമിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്.








 


പ്രധാന വാർത്തകൾ
 Top