02 July Thursday

റമസാൻ പ്രമാണിച്ച് യുഎഇ 1511 തടവുകാരെ മോചിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020


അബുദാബി> റമസാൻ പ്രമാണിച്ച് 1511 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടു. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധരാജ്യക്കാരുണ്ട്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തിക ബാധ്യതകളും എഴുതിത്തള്ളും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈയിൽ 874 തടവുകാരെ മോചിപ്പിച്ചു.

സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ്അൽ നുഐമി 214 പേരെ മോചിപ്പിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top