14 July Tuesday

വംശീയതയ്ക്കെതിരെ മൈക്രോസോഫ്‌റ്റും ഗൂഗിളും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

വാഷിങ്‌ടൺ
കറുത്തവംശജനായ ജോർജ്‌ ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മൈക്രോസോഫ്‌റ്റ്‌, ഗൂഗിൾ മേധാവികൾ. വംശീയതയ്‌ക്കപ്പുറമുള്ള സമത്വത്തെ പിന്തുണയ്‌ക്കുന്നതായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും വിദ്വേഷത്തിനും വംശീയതയ്ക്കും ഈ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന്‌ മൈക്രോസോഫ്‌റ്റ്‌ മേധാവി ‌സത്യ നാദദെല്ലയും ട്വിറ്ററിൽ കുറിച്ചു. തന്റെ സ്ഥാപനം ഈ കാര്യത്തിൽ മാതൃകാപരമായി ഇടപെടുമെന്ന്‌ നാദെല്ല വ്യക്തമാക്കി.

സമത്വത്തിന്റെ സന്ദേശം പങ്കുവച്ച ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോംപേജുകളുടെ സ്‌ക്രീൻഷോട്ടുകളുമായാണ്‌‌ സുന്ദർപിച്ചെ പ്രതികരിച്ചത്‌.
സമത്വത്തിനായി നിലകൊള്ളുന്ന എല്ലാവർക്കും പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു. സുന്ദർ പിച്ചെയും നാദെല്ലയും ഇന്ത്യയിൽ നിന്നുള്ളവരാണ്‌


പ്രധാന വാർത്തകൾ
 Top