05 August Thursday

തെക്കുകിഴക്കേഷ്യക്ക്‌ ക്വാഡ്‌ 100 കോടി ഡോസ്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


വാഷിങ്‌ടൺ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ക്വാഡ്‌ വാഗ്‌ദാനം ചെയ്ത 100 കോടി ഡോസ്‌ കോവിഡ്‌ വാക്സിൻ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ ഇൻഡോ പസഫിക്‌  നയ ഡയറക്ടർ കുർട്ട്‌ ക്യാംപെൽ. മാർച്ചിൽ ക്വാഡിന്റെ ആദ്യ നേതൃയോഗത്തിലാണ്‌ 2022ഓടെ വാക്സിൻ എത്തിക്കാൻ തീരുമാനിച്ചത്‌. കോവിഡ്‌ രൂക്ഷമായതോടെ  ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവച്ചത്‌ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ വാക്സിൻ എത്തിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ക്യാംപെൽ പറഞ്ഞു.

ക്വാഡ്‌ നേതാക്കൾ നേരിട്ട്‌ പങ്കെടുക്കുന്ന യോഗം ഉടൻ ചേരും. വാക്സിനപ്പുറമുള്ള വിഷയങ്ങളിൽ മറ്റ്‌ രാജ്യങ്ങളുമായി സഹകരിക്കുന്നതും പരിഗണിക്കും‌–- അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്ക്‌ കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന്‌ ബ്രാഡ്‌ വെൻസ്‌ട്രപ്‌ ഉൾപ്പെടെ ചില അമേരിക്കൻ കോൺഗ്രസ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top