22 September Friday

പുടിന്റെ വിമര്‍ശകൻ കാരാമുർസയ്ക്ക് 25 വര്‍ഷം തടവുശിക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

മോസ്കോ > രാജ്യദ്രോഹക്കുറ്റത്തിന് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായ കാരാമുർസയ്ക്ക് 25 വർഷം തടവുശിക്ഷ. റഷ്യ ഉക്രയ്നെ ആക്രമിച്ചശേഷമുള്ള ഏറ്റവും കഠിനമായ ശിക്ഷയാണ് മോസ്കോ കോടതി വിധിച്ചത്. റഷ്യൻ, ബ്രിട്ടീഷ് പാസ്പോർട്ടുകൾ കൈവശമുള്ള ഈ നാൽപ്പത്തൊന്നുകാരന്‍ പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകനാണ്.

റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കൊലപാതകികളുടെ ഭരണമാണ് റഷ്യയിൽ നടക്കുന്നതെന്ന് കാരാമുർസ അറസ്റ്റിനുമുമ്പ് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. വിധികേട്ടശേഷം ‘റഷ്യ സ്വതന്ത്രമാകും’ എന്ന പ്രസിദ്ധമായ പ്രതിപക്ഷ മുദ്രാവാക്യമാണ് കാരാമുർസ പറഞ്ഞത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top