18 May Tuesday

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ലണ്ടന്‍ > ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ്. 99-ാം വയസിലായിരുന്നു അന്ത്യം.

വെള്ളിയാഴ്ച രാവിലെ വിന്‍ഡ്‌സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് 2017ലാണ് ഫിലിപ്പ് വിരമിച്ചത്. 1947ലായിരുന്നു രാജകീയ നാവികസേനാ ഉദ്യോഗസ്ഥനായ ഫിലിപ്പും എലിസബത്തും തമ്മിലുള്ള വിവാഹം. രാജദമ്പതികള്‍ 1961, 1983, 1997 വര്‍ഷങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top