21 July Sunday

ഗ്വാട്ടിമാല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാന്ദ്ര ടോറസ‌് മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ഗ്വാട്ടിമാല സിറ്റി> ഗ്വാട്ടിമാല പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സോഷ്യൽ ഡെമോക്രാറ്റിക‌് നാഷ‌ണല്‍ യൂണിറ്റി ഓഫ‌് ഹോപ‌് പാർടി (യുഎൻഇ)യുടെ സാന്ദ്ര ടോറസ‌് മുന്നിൽ. ഗ്വാട്ടിമാലയുടെ മുൻ പ്രഥമ വനിതയാണ‌് സാന്ദ്ര ടോറസ‌്.കൺസർവേറ്റീവ‌് പാർടിയുടെ അലജാൻഡ്രോ ജിയാമെറ്റിയാണ‌് രണ്ടാംസ്ഥാനത്ത്. ആഗസ‌്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടും.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 19 പേരാണ‌് പ്രസിഡന്റ‌് സ്ഥാനത്തേക്ക് മത്സരിച്ചത്. 2008 മുതൽ 2012 വരെ ഗ്വാട്ടിമാല പ്രസിഡന്റായിരുന്ന അൽവാറോ കോമിന്റെ ഭാര്യയായിരുന്നു ടോറസ‌്. 2011ൽ ഇവർ വിവാഹബന്ധം വേർപെടുത്തി.


പ്രധാന വാർത്തകൾ
 Top