05 December Thursday

പ്രസവാവധിക്ക് പിന്നാലെ വീണ്ടും ​ഗർഭിണി; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ലണ്ടൻ > ബ്രിട്ടനിൽ പ്രസവാവധിയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ​വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജോലി നഷ്ടമായ യുവതിയ്ക്ക് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ 23 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ബ്രിട്ടനിലെ സ്വകാര്യ കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായിരുന്ന ഇരുപത്തിയേഴുകാരി നിഖിത ട്വിച്ചെനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

കമ്പനിയിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ ഇക്കാര്യം എംപ്ലോയ്മെന്റ് ട്രൈബ്യൂണലിൽ അറിയിക്കുകയായിരുന്നു. നിഖിതയെ പിരിച്ചുവിട്ട നടപടി അന്യായമാണെന്ന് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ജഡ്ജി നിരീക്ഷിച്ചു. മാർച്ച് 2022ന് പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് നിഖിത എംഡിയെ അറിയിച്ചിരുന്നെങ്കിലും പ്രതികരിക്കാൻ കമ്പനി തയാറായില്ല. തുടർന്നാണ് എംപ്ലോയ്മെന്റ് ട്രൈബ്യൂണലിനെ സമീപിച്ചത്.

പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനാൽ വിവിധ തസ്തികകൾ ഒഴിവാക്കിയെന്നും അതിനാലാണ് യുവതിക്ക് തൊഴിൽ നഷ്ടമായതെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. കമ്പനിക്ക് സാമ്പത്തിക ബാധ്യയതയുള്ളതായും വാദിച്ചെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ യുവതിയ്ക്ക് നഷ്ട പരിഹാരം അനുവദിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top