24 May Friday

മതപരിവർത്തനംവേണ്ട : മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

റബാട്ട‌്
നിങ്ങളുടെ അയൽക്കാരനെ മതപരിവർത്തനം നടത്തി ക്രിസ‌്ത്യാനിയാക്കേണ്ടെന്നും സാഹോദര്യം പുലർത്തിയാൽ മതിയെന്നും ഫ്രാൻസിസ‌് മാർപാപ്പ . മുസ്ലിംഭൂരിപക്ഷ രാജ്യമായ മൊറോക്കോയിൽ ഇതര വിശ്വാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ ദ്വിദിന സന്ദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിത മതപരിവർത്തനം എതിർക്കുന്നതിന‌് യാഥാസ്ഥിതിക വിശ്വാസികൾ ഫ്രാൻസിസ‌് മാർപാപ്പയെ വിമർശിച്ചിരുന്നു. മതപരിവർത്തനത്തിലൂടെയല്ല കത്തോലിക്ക സഭ വളരുന്നതെന്നും വിശ്വാസികളെ ആകർഷികുകയാണ‌് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെമാത്രമാണ‌് കത്തോലിക്കർ.


പ്രധാന വാർത്തകൾ
 Top