12 December Thursday

വടക്കൻ ​ഗാസയിൽ പോളിയോ വാക്‌സിനേഷൻ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

photo credit: unicef

ഗാസ സിറ്റി > വടക്കൻ ​ഗാസയിൽ അവസാനഘട്ട പോളിയോ വാക്‌സിനേഷൻ പുനരാരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിനേഷൻ കാമ്പയിൻ പദ്ധതിയിട്ടിരുന്നത്. രണ്ടാം ഘട്ടം നടപ്പാക്കാൻ ഒക്ടോബറിൽ നിശ്ചയിച്ചിരുന്നെങ്കിലും ​ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നതോടെ കൂട്ട പാലായനങ്ങൾ നടന്നതും പ്രദേശത്തേക്ക് യുഎൻ ഏജൻസികൾക്ക് എത്താൻ കഴിയാതിരുന്നതും വാക്‌സിനേഷൻ വൈകിപ്പിച്ചു.

കഴിഞ്ഞ ആ​ഗസ്തിലാണ് ഇരുപത്തിയഞ്ച് വർഷത്തിനിടെയുള്ള ആദ്യത്തെ പൊളിയോ കേസ് ​ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നത്. രോ​ഗം ബാധിച്ച കുട്ടിയുടെ ശരീരം തളർന്നു പൊയിരുന്നു. ഈ സംഭവമാണ് ​ഗാസയിൽ പൊളിയോ വാക്‌സിനേഷൻ കാമ്പയിൽ നടത്താൻ പ്രചോദനമായത്. മൂന്ന് ദിവസത്തേക്കാണ് ​ഗാസയിൽ അവസാന ഘട്ട വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്നത്.

വടക്കൻ ​ഗാസയിലെ പട്ടണങ്ങളായ ജബലിയ, ബെയ്ത് ലാഹിയ, ബെയ്ത് ഹനോൺ എന്നിവിടങ്ങളിൽ പത്തുവയസിൽ താഴെയുള്ള 15,000ഓളം കുട്ടികൾ ഇപ്പോഴും കാമ്പയിന്റെ  ഭാ​ഗമായിട്ടില്ല. 119,000 കുട്ടികൾക്ക് രണ്ടാം ഘട്ടത്തിൽ വാക്‌സിനേഷൻ നൽകാനാണ് ലോകാരോ​ഗ്യ സംഘടന ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പത്ത് വയസിൽ താഴെയുള്ള 559,000 കുട്ടികൾക്കാണ് പൊളിയോ വാക്‌സിൻ നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top