04 August Tuesday

വോട്ടുനേടാൻ മത്സരാർത്ഥികൾ വിദ്വേഷം പരത്തുന്നു; പോളാര്‍ യാത്രാ വിജയിയെ പ്രഖ്യാപിക്കല്‍ നീട്ടി ഫിയല്‍ റാവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

മത്സരാര്‍ത്ഥികളുടെ വിദ്വേഷ പ്രചാരണങ്ങള്‍ കാരണം ലോകത്തെ ഏറ്റവും സാഹസികമായ യാത്രാ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നത് നീട്ടി വെച്ചു. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ ആണ് ഓണ്‍ലൈന്‍ വോട്ടിംഗ് മുഖേനയുള്ള വിജയി പ്രഖ്യാപനം നീട്ടിവെച്ചത്.

ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ ജൂറി തെരഞ്ഞെടുക്കുന്നവരെ ഡിസംബര്‍ 13ന് അറിയിക്കുമെന്നും ഫിയല്‍ റാവന്‍ അറിയിച്ചു. സാഹോദര്യം, പരസ്പര ബഹുമാനം എന്നിവ അടിസ്ഥാനമാക്കിയുള്ളവയാണ് ആര്‍ട്ടിക് പോളാര്‍ മത്സരം. എന്നാല്‍ യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയുള്ള പ്രചാരണങ്ങള്‍ നടന്നതുകൊണ്ടാണ് വോട്ടിംഗ് തെരഞ്ഞെടുപ്പ് നീട്ടി വെച്ചതെന്നും കമ്പനി അറിയിച്ചു.

നിരവധി പേരാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പരാതിയുമായി എത്തിയതെന്നും ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വീണ്ടും വിദ്വേഷ പ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ മത്സരാര്‍ത്ഥികളെ പുറത്താക്കുമെന്നും ഫിയല്‍ റാവന്‍ പറഞ്ഞു. ജനുവരി 7ലേക്കാണ് വോട്ടിംഗ് വഴിയുള്ള വിജയിയെ പ്രഖ്യാപിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top