Deshabhimani

നേപ്പാൾ വിമാനാപകടം: 18 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 01:46 PM | 0 min read


കാഠ്‌മണ്ഡു
നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ പറന്നുയരുന്നതിനിടെ സ്വകാര്യവിമാനം തകർന്നുവീണ്‌ നാലുവയസ്സുകാരനുൾപ്പെടെ 18 പേർ മരിച്ചു. ശൗര്യ എയർലൈൻസിന്റെ എൻ9എഎംഇ എന്ന ചെറുവിമാനമാണ്‌ ബുധൻ പകൽ 11:11ന്‌ അപകടത്തിൽ പെട്ടത്‌. പൊക്രയിലേക്ക്‌ അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകുകയായിരുന്ന വിമാനത്തിൽ 19 പേരാണ്‌ ഉണ്ടായിരുന്നത്‌. 15 പേർ സംഭവസ്ഥലത്തു മരിച്ചു.

ആശുപത്രിയിലേക്കു മാറ്റിയ നാലുപേരിൽ പ്രധാന പൈലറ്റ്‌ മനീഷ്‌ ശാക്യ മാത്രമേ  ഗുരുതര പരിക്കുകളെ അതിജീവിച്ചുള്ളു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സർവീസ്‌ നടത്തുന്ന കമ്പനിയാണ്‌ ശൗര്യ എയർലൈൻസ്‌. കാലാവസ്ഥ പെട്ടെന്ന് മാറിയതിനോട് പൈലറ്റ് തെറ്റായി പ്രതികരിച്ചതാണ് അപകടത്തിന്‌ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Home