Deshabhimani

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു: അഞ്ച് പേർ മരിച്ചതായി വിവരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 12:30 PM | 0 min read

കഠ്മണ്ഡു > നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്ന് തീ ആളിപ്പടര്‍ന്നു. അഞ്ചുപേർ മരിച്ചതായാണ് സൂചന. വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബുധനാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു.

സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home