13 December Friday

മിനിമം വേതനം 2,80,000 രൂപയാക്കുക; പാകിസ്ഥാൻ കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ലാഹോർ> ദാരിദ്ര്യം അവസാനിപ്പിക്കാൻ പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും മിനിമം വേതനം 1000 ഡോളറാക്കണമെന്ന് (2,80,000 പാക്കിസ്ഥാൻ  രൂപ)  ആവശ്യപ്പെട്ട് ബുധനാഴ്ച ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. നിലവിൽ പാക്കിസ്ഥാനിലെ ഏറ്റവും കുറഞ്ഞ വേതനം  37,000 പാക്കിസ്ഥാനി രൂപയാണ്‌. അതായത്‌ 132 ഡോളർ.

സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്ഥാൻ ബ്രിട്ടീഷ് കോളനിയായിരുന്നെന്നും നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ യുകെയിലെ മിക്ക നിയമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും വാദിച്ച് അഭിഭാഷകനായ ഫഹ്മീദ് നവാസ് അൻസാരിയാണ്‌ ഹർജി സമർപ്പിച്ചത്‌. "പാകിസ്ഥാനിലെ വേതനം യുണൈറ്റഡ് സ്റ്റേറ്റ്സിനും യുണൈറ്റഡ് കിംഗ്ഡത്തിനും തുല്യമായിരിക്കണം. പ്രതിമാസം 1000 ഡോളർ കുറഞ്ഞ വേതനം പൗരന്മാരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കും, ഇത് രാജ്യത്ത് വിദേശ നിക്ഷേപത്തിനും ഇടയാക്കും," എന്ന്‌ അദ്ദേഹം ഹർജിയിൽ പറഞ്ഞു.

തന്റെ ഹർജി അനുവദിക്കണമെന്നും പാക്കിസ്ഥാനിൽ മിനിമം വേതനം 1000 ഡോളറായി ഉയർത്താൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിക്കാരൻ കോടതിയോട് അഭ്യർഥിച്ചു. ഹർജി വ്യാഴാഴ്ച പരിഗണിക്കാനാണ് സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top