24 March Friday

പെറുവിലെ ജനകീയ പ്രക്ഷോഭം ; ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത്‌ 47പേർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023


ലിമ
ഭരണ അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെത്രോ കാസ്‌തിയ്യോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത്‌ 47 പേർ. ജനകീയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പൊലീസ്‌ വെടിവയ്‌പിലാണ്‌ പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടത്‌. മൂന്ന്‌ ദിവസത്തേക്ക്‌ പെറുവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊന്നതിനെതിരെ വ്യാപക പ്രതിഷേധമാണ്‌ ഉയരുന്നത്‌. പെറു പാർലമെന്റിൽ ജനപ്രതിനിധികൾ പ്രതിഷേധമുയർത്തി. പ്രസിഡന്റ്‌ ദിന ബൊലുവാർട്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും വലതുപക്ഷത്തിന്‌ ഭൂരിപക്ഷമുള്ള പാർലമെന്റ്‌ പ്രമേയം തള്ളി. ദിനയ്ക്ക്‌ അനുകൂലമായി 73 പേരും എതിരായി 43 പേരും വോട്ടുചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top