ബീജിങ്ങ് > ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൈനിക പരേഡ് നടത്തി. യുദ്ധവിമാനങ്ങള്‍, ടാങ്കറുകള്‍, മിസൈലുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച പരേഡില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങ് സല്യൂട്ട് സ്വീകരിച്ചു. ഉത്തരചൈനയിലെ സൈനികതാവളത്തിലാണ് പരേഡ് നടത്തിയത്. ജനങ്ങളെ സേവിക്കുക, പാര്‍ടി നയങ്ങളെ പിന്തുടരുക, ജയിക്കാനായി പൊരുതുക എന്ന് സൈനികരോട് ഷി ജിന്‍പിങ്ങ് ആഹ്വാനം ചെയ്തു.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ മിസൈലുകള്‍ പരേഡിന്റെ ഭാഗമായി. ഡോങ്ഫെങ്-26 ബാലിസ്റ്റിക് മിസൈല്‍, ഡോങ്ഫെങ് -21 ഡി ആന്റിഷിപ്പ് ബാലിസ്റ്റ്ക് മിസൈല്‍, 16-ജി എന്നു പേരിട്ടിരിക്കുന്ന പരമ്പരാഗത മിസൈല്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
1927 ആഗസ്റ്റ് ഒന്നിനാണ് ചൈനീസ് വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായി മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രൂപീകരിച്ചത്. 23 ലക്ഷമാണ് ഇപ്പോള്‍ ആര്‍മിയിലെ അംഗസംഖ്യ.