Deshabhimani

ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തു: കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 07:35 AM | 0 min read

ഒട്ടാവ > ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ചയാണ് നടപടി.

പീൽ റീജിയണൽ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ഹരീന്ദർ സോഹി. പൊലീസ്  ഉദ്യോഗസ്ഥനായ ഹരീന്ദർ സോഹി പ്രതിഷേധ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പൊലീസ് സേനയുടെ ശ്രദ്ധയിൽപ്പെട്ടു. കമ്മ്യൂണിറ്റി സേഫ്റ്റി ആന്റ് പോലീസിംഗ് ആക്‌ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്- മീഡിയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ പറഞ്ഞു.

ബ്രാപ്ടണിലെ ഹിന്ദു  ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ഇന്നലെ ഖലിസ്ഥാന്‍ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഖലിസ്ഥാനി പതാക വീശുന്ന ആളുകൾ ക്ഷേത്രത്തിലെത്തിയവരെ ആക്രമിക്കുന്നത്‌ വീഡിയോയിൽ കാണാം.



deshabhimani section

Related News

0 comments
Sort by

Home