09 December Friday

പ്രളയദുരിതം : അന്താരാഷ്‌ട്ര സഹായം തേടി പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022


ഇസ്ലാമാബാദ്‌
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയദുരിതത്തിൽ അമർന്നതോടെ അന്താരാഷ്‌ട്ര സഹായം അഭ്യർഥിച്ച്‌ പാകിസ്ഥാൻ. നിലവിൽ യുഎസ്‌, ബ്രിട്ടൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സഹായം നൽകിയിട്ടുണ്ട്‌. തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. യുഎഇ 3000 ടൺ ഭക്ഷ്യധാന്യം എത്തിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേർകൂടി മരിച്ചതോടെ പ്രളയത്തിൽ 1033 പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്‌. പ്രളയം രൂക്ഷമായ ഖൈബർ പഖ്‌തുൻഖ്വാ പ്രവിശ്യയിൽ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ്‌ ആയിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top