09 August Sunday

91 യാത്രക്കാരുമായി പാകിസ്‌താൻ വിമാനം കറാച്ചിയിൽ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
ഇസ്‌ലാമാബാദ്‌> കറാച്ചിക്ക്‌ സമീപം പാകിസ്‌താൻ എയർ ലൈൻസ്‌ വിമാനം 91 യാത്രക്കാരുമായി തകർന്നുവീണു. എയർ ബസ്‌ എ320 വിമാനമാണ്‌ തകർന്നത്‌. കറാച്ചി വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്യാൻ മിനിറ്റുകൾ മാത്രമുള്ളപ്പോളാണ്‌ വിമാനം തകർന്നത്‌. 7 പേർ വിമാനജോലിക്കാരാണ്‌. 

ലാഹോറിൽനിന്ന്‌ കറാച്ചിയിലേക്ക്‌ വരികയായിരുന്ന വിമാനം ജനവാസകേന്ദ്രത്തിലാണ്‌  ‌ തകർന്ന്‌ വീണത്‌. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പാകിസ്‌താൻ നിർത്തിശവച്ച വിമാന സർവീസ്‌ മെയ്‌ 16 നാണ്‌ പുനരാരംഭിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top