13 November Wednesday

മുസ്ലിമല്ലാത്തവർക്ക്‌ പാകിസ്ഥാനിൽ ഭരണസ്ഥാനം: ബിൽ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

ഇസ്ലാമാബാദ്‌> പാകിസ്ഥാനിൽ മുസ്ലിമല്ലാത്തവരും പ്രധാനമന്ത്രി, പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിക്കുന്നതിന്‌ അനുവദിക്കാൻ ഭരണഘടനാ ഭേദഗതി നിർദേശിച്ച്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബിൽ തടഞ്ഞു. പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി നേതാവായ ഡോ. നവീദ്‌ ആമിർ ജീവ അവതരിപ്പിച്ച ബിൽ ഭരണഘടനയിലെ 41, 91 വകുപ്പുകൾ ഭേദഗതി ചെയ്യണം എന്നാണ്‌ നിർദേശിച്ചത്‌. എന്നാൽ, പാകിസ്ഥാൻ  ഭരണഘടനാപരമായി ഇസ്ലാമിക രാഷ്‌ട്രമായതിനാൽ മുസ്ലിമിന്‌ മാത്രമേ പ്രധാനമന്ത്രിയും പ്രസിഡന്റുമാവാൻ കഴിയൂ എന്ന്‌ ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യ സഹമന്ത്രി അലി മുഹമ്മദ്‌ എതിർക്കുകയായിരുന്നു.

ഇതിനിടെ ന്യൂനപക്ഷ സംരക്ഷണത്തിന്‌ ചട്ടക്കൂട്‌ തയ്യാറാക്കണമെന്ന 2014ലെ സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാൻ എന്ത്‌ ചെയ്‌തു എന്ന്‌ വിദശമാക്കി ഒരു മാസത്തിനകം കേന്ദ്ര സർക്കാരും പ്രവിശ്യാ സർക്കാരുകളും റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ പാക്‌ സുപ്രീംകോടതി നിർദേശിച്ചു. 2014ലെ ഉത്തരവ്‌ നടപ്പാക്കാൻ ബെഞ്ച്‌ രൂപീകരിക്കണമെന്നും മൂന്നംഗ ബെഞ്ച്‌ നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top