24 October Thursday

ഒസാമ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടതായി ട്രംപിന്റെ സ്ഥിരീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

വാഷിങ്‌ടൺ >  ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിന്‌ നേതൃത്വം വഹിക്കുന്ന ഹംസ ബിൻ ലാദൻ പാകിസ്ഥാൻ‐അഫ്‌ഗാൻ അതിർത്തിയിലെ ഭീകരവാദ വിരുദ്ധ നീക്കത്തിലാണ്‌ കൊല്ലപ്പെട്ടതെന്ന്‌ അമേരിക്ക അറിയിച്ചു.

 ഹംസ ബിൻ ലാദന്റെ മരണം അൽ ഖ്വയ്‌ദയുടെ നേതൃത്വത്തിനും ബിൻ ലാദനുമായുള്ള അടുപ്പത്തിന്റെ വൈകാരിക മാനങ്ങൾക്കും മാത്രമല്ല, ഭീകരവാദ പ്രവർത്തനങ്ങളുടെ തന്ത്രപരമായ ആസൂത്രണങ്ങളുടെ കൂടി അടിത്തറയിളക്കുമെന്ന്‌ വൈറ്റ്‌ ഹൗസിൽ നിന്ന്‌ പുറത്തിറക്കിയ കുറിപ്പിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു.

  ആഗസ്തിൽ പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പർ ഹംസ ബിൻ ലാദന്റെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡോണൾഡ്‌ ട്രംപും മുതിർന്ന ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിരുന്നില്ല.

 ഒസാമ ബിൻ ലാദന്റെ 20 മക്കളിൽ പതിനഞ്ചാമനും, ലാദന്റെ മൂന്നാമത്തെ ഭാര്യയുടെ മകനുമായ ഹംസ അൽ ഖ്വയ്‌ദയുടെ യുവനേതാവായി വളരുകയായിരുന്നു. 30കാരനായ ഹംസ ബിൻ ലാദനെ പിടികൂടുന്നവർക്ക്​ 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന്​ ​അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

 


പ്രധാന വാർത്തകൾ
 Top