ഇസ്ലാമാബാദ്
ബലാത്സംഗം അവസാനിപ്പിക്കാൻ രണ്ട് ഓർഡിനൻസിന് പാകിസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകി. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ ലൈംഗികശേഷി രാസവസ്തു പ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നതിനാണ് ഒന്ന്. പുനരധിവാസത്തിന്റെ ഭാഗമായി പ്രതിയുടെ സമ്മതത്തോടെയാണ് ഈ ശിക്ഷ ഉദ്ദേശിക്കുന്നത്. ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാനാണ് രണ്ടാമത്തെ ഓർഡിനൻസ്.
പാക് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ച ഓർഡിനൻസുകൾക്ക് വ്യാഴാഴ്ച നിയമനിർമാണങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും അംഗീകാരം നൽകി. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതിനാലാണ് രാസവസ്തു ഉപയോഗിച്ച് ലൈംഗികശേഷി ഇല്ലാതാക്കാൻ കുറ്റവാളിയുടെ സമ്മതം ആവശ്യമാകുന്നത്. അയാൾ അതിന് സമ്മതിച്ചില്ലെങ്കിൽ പാക് ശിക്ഷാനിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷ നൽകും. ജീവപര്യന്തം തടവ്, വധശിക്ഷ തുടങ്ങിയവയാണ് അതനുസരിച്ച് ലഭിക്കാവുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..