25 June Tuesday

താലിബാൻ ബന്ദിയാക്കിയ ഏഴ‌് ഇന്ത്യക്കാരിൽ ഒരാൾ തിരിച്ചെത്തി; അവശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന‌് വിദേശമന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

ന്യൂഡൽഹി> പത്ത‌് മാസം മുമ്പ‌് അഫ‌്ഗാനിലെ ബഹ‌്‌ലാൻ പ്രവിശ്യയിൽ താലിബാൻ ഭീകരർ ബന്ദികളാക്കിയ ഏഴ‌് ഇന്ത്യക്കാരിൽ ഒരാൾ സുരക്ഷിതനായി നാട്ടിലെത്തിയെന്ന‌് വിദേശമന്ത്രാലയം അറിയിച്ചു. അവശേഷിക്കുന്നവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ അ‌ഫ‌്ഗാൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

2018 മെയ‌് ആറിനാണ‌് അഫ‌്ഗാനിലെ ബഹ‌്‌ലാൻ പ്രവിശ്യയിൽ ജോലിചെയ‌്തിരുന്ന ഇന്ത്യൻ എൻജിനിയർമാരായ ഏഴ‌ുപേരെ താലിബാൻ തട്ടിക്കൊണ്ടുപോയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top