25 January Saturday

3 മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാനിൽ പൊതുമാപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ന്യൂഡൽഹി> വിവിധ കേസുകളിൽ തടവിലുള്ള മൂന്ന്‌ മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാർക്ക് ഒമാൻ പൊതുമാപ്പ് നൽകി. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായാണ്‌ പൊതുമാപ്പ്‌.

വിദേശമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഒമാന്റെ നടപടിയെന്ന്‌ സഹമന്ത്രി വി മുരളീധരൻ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യക്കാരായ തടവുകാർക്ക് പൊതുമാപ്പ് നൽകണമെന്ന് മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം സ്വദേശി രമേശൻ കിനാത്തെരിപറമ്പിൽ, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രൻ, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികൾ. രമേശൻ കിനാത്തെരിപറമ്പിൽ, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവർക്ക് ഒരു വർഷം തടവും ഷിജു ഭുവനചന്ദ്രന് 10 വർഷം തടവുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവനചന്ദ്രന്റെ ശിക്ഷ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top