17 July Wednesday

നോത്രദാം പള്ളി 5 വർഷത്തിനകം പുനർനിർമിക്കും: മാക്രോൺ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


പാരീസ‌്
നിര്‍മാണത്തിനിടെ തീ പടര്‍ന്ന് കത്തിനശിച്ച പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രദാം ദേവാലയം അഞ്ച് വര്‍ഷത്തിനകം പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച‌് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അഗ്നിരക്ഷാസേനയെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ ഇപ്പോഴും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലിന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് തീ പിടിച്ചത്. തീപിടിത്തത്തിന്റെ  കാരണം സംബന്ധിച്ച്‌ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന‌് അധികൃതര്‍ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top