19 August Friday

ഉത്തരകൊറിയക്ക് ആദ്യ വനിതാ 
വിദേശകാര്യ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022


പ്യോങ്ങ്യാങ്ങ്
ഉത്തരകൊറിയയില്‍ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ചോ സന്‍ഹൂയിയെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായ ചോ മുന്‍ ഉപ വിദേശകാര്യമന്ത്രിയാണ്. മുന്‍ സൈനിക ഉദ്യോ​ഗസ്ഥന്‍ റിന്‍ സോ ​ഗ്വാവോങ്ങിന് പകരമായാണ് നിയമനം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോ​ഗത്തിലാണ് ചോയെ നിയമിച്ചത്. യുഎസുമായുള്ള ആണവചര്‍ച്ചകളുടെ സമയത്ത് കിമ്മിന്റെ പ്രധാന സഹായി ആയിരുന്നു ചൊ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top