Deshabhimani

നേപ്പാളിൽ ചൈനാ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 02:25 AM | 0 min read

കാഠ്‌മണ്ഡു> നേപ്പാളിൽ ചൈനവിരുദ്ധ പ്രചാരണവും പ്രവർത്തനവും അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി കെ പി ശർമ ഒലി. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി കേന്ദ്രകമ്മിറ്റിയംഗം ചെൻ ജിനിങിന്റെ നേതൃത്വത്തിൽ നേപ്പാൾ സന്ദർശിച്ച പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. നേപ്പാളിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്ക്‌ ചൈനയുടെ പിന്തുണ തുടർന്നും ഉണ്ടാകണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ഒലി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home