19 January Sunday

നിതാഖാത്ത്‌: മഞ്ഞ ചുവപ്പാകും

അനസ് യാസിന്‍Updated: Thursday Dec 5, 2019

മനാമ
സൗദി സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തിലേക്കു മാറ്റുന്നു. നിതാഖാത്തിൽ ജനുവരി 26 മുതൽ മഞ്ഞ വിഭാഗം സ്ഥാപനങ്ങൾ ഉണ്ടാകില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.സ്വകാര്യമേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 2011 ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്. സൗദിവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ ആറു വിഭാഗങ്ങളായി തിരിച്ചു. നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളാണ് ചുവപ്പിലാകുന്നത്.

ഇവർക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്ന് ഒരു സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കാനും സാധിക്കില്ല.

നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളാണ് മഞ്ഞ വിഭാഗത്തിലും വരുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പെർമിറ്റും പുതുക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രവർത്തിക്കാമായിരുന്നു. പുതിയ തീരുമാനം മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാക്കും.


പ്രധാന വാർത്തകൾ
 Top